രാജ്യത്തെ ഏറ്റവും വലിയ മൃഗസംരക്ഷണ പദ്ധതിയുമായി അബുദാബി

By Staff Reporter, Malabar News
pravasilokam image_malabar news
Abu Dhabi National Aquarium
Ajwa Travels

അബുദാബി: മൃഗസംരക്ഷണത്തിന് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് അബുദാബി. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൃഗസംരക്ഷണ പദ്ധതിക്കാണ് അബുദാബി രൂപം നല്‍കുന്നത്. പരിസ്ഥിതി ഏജന്‍സിയും നാഷണല്‍ അക്വേറിയവുമാണ് ഈ പദ്ധതിക്കായി ചുക്കാന്‍ പിടിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കടല്‍ ജന്തു-ജീവജാലങ്ങള്‍ക്കായി ഉള്ള ഏറ്റവും വിപുലമായ പുനരധിവാസ കേന്ദ്രമാക്കിയിരിക്കയാണ് അല്‍ ക്വാനയിലെ നാഷണല്‍ അക്വേറിയത്തെ. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള മൃഗ ഡോക്ടര്‍മാരുടെ അടക്കം സേവനം അക്വേറിയത്തില്‍ ലഭ്യമാക്കും. കൂടാതെ സ്വാഭാവിക വാസസ്ഥലവും ജന്തുക്കളെ കൊണ്ടുപോകുന്നതിനായി പ്രത്യേക വാഹനങ്ങളും ഇവിടെ ഒരുക്കും. ഇതിനെല്ലാം പുറമെ ജീവജാലങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരവും കേന്ദ്രത്തില്‍ ഒരുക്കും.

National News: ഗ്രാമീണ ടൂറിസം വികസനത്തിന് ധനസഹായം

വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് പരിസ്ഥിതി ഏജന്‍സി സ്‌പെഷ്യലിസ്റ്റ് മൈത ഹമേലി പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന കടലാമകള്‍ക്ക് ഇവിടെ പരിചരണം നല്‍കി വരികയാണെന്നും ഇവയുടെ പരിചരണ രീതികളും കേന്ദ്രം കൈക്കൊള്ളുന്ന നടപടികളും നേരിട്ടുവന്ന് മനസ്സിലാക്കാനും പഠിക്കാനും പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കുമെന്നും അവര്‍ പറഞ്ഞു. ഇതിലൂടെ പൊതുജനങ്ങളിലേക്ക് പരിസ്ഥിതി സംരക്ഷണസന്ദേശം നല്‍കാന്‍ കഴിയുമെന്നും മൈത ഹമേലി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക പഠനകേന്ദ്രവും ഇതിനായി ഇവിടെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE