കൊച്ചി: പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. മാവേലിക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെതിരെയാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയുണ്ട്.
പ്രവേശനം നൽകാത്തതിന്റെ കാരണം വിശദീകരിക്കാൻ സ്‌കൂൾ അധികൃതരോട് കോടതി നിർദ്ദേശിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും സ്‌കൂളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഓരോ കാരണങ്ങൾ പറഞ്ഞു കുട്ടിക്ക് അഡ്‌മിഷൻ നൽകുന്നില്ലെന്നും കുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതി ഹരജി 30നു പരിഗണിക്കാൻ മാറ്റി.
Also Read: മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും