കോഴിക്കോട്: ഫറോക്കിൽ ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഒരു മരണം. ഗോൾ പോസ്‌റ്റ് ദേഹത്ത് വീണയാളാണ് മരിച്ചത്. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ തുമ്പപ്പാടം ഫൂട്ട് ഔട്ട് ടർഫിലായിരുന്നു അപകടം. നാട്ടുകാർ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുക്കിയ. ഷെറീന, റിയാസ്, റിഷാദ് എന്നിവർ മക്കളാണ്. മരുമകൾ: സലിം, സുമയ്യ, ബുസൈന.
Most Read| ദൗത്യം നാലുനാൾ നീളും; രക്ഷാപ്രവർത്തനം ദുഷ്‌കരം- ആശങ്കയായി തൊഴിലാളികൾ