ബൈപ്പാസിലെ അപകട മരണം; കാട്ടുപന്നിയെ കണ്ടെത്തി വെടിവെച്ചു കൊന്നു

By Trainee Reporter, Malabar News
wild boar attack
Representational Image
Ajwa Travels

കോഴിക്കോട്: എൻഎച്ച് ബൈപ്പാസിൽ ഇന്നലെ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇന്ന് രാവിലെ തൊണ്ടയാട് ബൈപ്പാസിന് സമീപം പാലാട്ടുകാവിൽ വെച്ചാണ് പന്നിയെ കണ്ടെത്തിയത്. ബൈപ്പാസിന് സമീപത്തെ കനാലിൽ അവശനിലയിൽ കിടക്കുന്ന പന്നിയെ രാവിലെ നാട്ടുകാരാണ് കണ്ടത്.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പന്നിയെ വെടിവെച്ചു കൊന്നു. പന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് വാനും ലോറിയും കൂട്ടിയിടിച്ച് ഇന്നലെ ഉണ്ടായ അപകടത്തിൽ ചേളന്നൂർ സ്വദേശി മരിച്ചിരുന്നു. ചേളന്നൂർ സ്വദേശി സിദ്ദിഖ് ആയിരുന്നു മരിച്ചത്.

അതേസമയം, കനാലിൽ കിടന്ന പന്നിയെ നാല് വെടിവെച്ചാണ് കൊന്നത്. ഇതിനിടെ വനംവകുപ്പ് ഷൂട്ടറെ പന്നി ആക്രമിക്കുകയും ചെയ്‌തിരുന്നു. അപകടം നടന്നതിന് തൊട്ടടുത്താണ് പന്നിയെ കണ്ടെത്തിയത്.

Most Read: സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE