യുപിയിൽ 12 വയസുകാരി പീഡനത്തിനിരയായി ; ഏറ്റുമുട്ടലിനൊടുവിൽ പ്രതി കസ്റ്റഡിയിൽ

By Desk Reporter, Malabar News
rape_2020 Aug 22
Representational Image
Ajwa Travels

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 12 വയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടിയിലായി. നോയിഡയിലെ എക്കോടെക് 3 പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസിന് ഇന്നലെയാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. പോലീസിനെ കണ്ട് ഭയന്നോടിയ പ്രതി രക്ഷപെടാൻ വേണ്ടി വെടിയുതിർക്കുകയായിരുന്നു.

” വളരെയധികം വെല്ലുവിളികൾ നിറഞ്ഞ കേസ് ആയിരുന്നു ഇത്, പ്രതി മാസ്ക് ധരിച്ചതുകൊണ്ട് മുഖം വ്യക്തമായിരുന്നില്ല,സംഭവത്തിന്‌ ദൃക്‌സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല, ശക്തമായ അന്വേഷണത്തിന്റെ ഫലമായി പ്രതിയിലേക്ക് എത്തുകയായിരുന്നു “- സ്ത്രീ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണർ വൃന്ദ ശുക്ല പറഞ്ഞു.

” പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസിന് നേരെ വെടിയുതിർക്കുകയുമായിരുന്നു ” അവർ തുടർന്നു. പെൺകുട്ടി ചികിത്സയിലാണെന്നും നിലവിൽ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE