ഏതൊരു മൽസരവും പാഠം; ഇനിയും തൃശൂർകാർക്കൊപ്പം ഉണ്ടാകുമെന്ന് സുരേഷ് ഗോപി

By Trainee Reporter, Malabar News
Ajwa Travels

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തൃശൂർക്കാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുന്നിൽ തന്നെയുണ്ടാകുമെന്ന് നടൻ സുരേഷ് ഗോപി. ഏതൊരു മൽസരവും ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

“തൃശൂരിന് എന്റെ നന്ദി. എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി. നൽകാത്തവർക്കും നന്ദി. ഏതൊരു മൽസരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർക്കാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്‌നേഹം മാത്രം”, സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!

ഏതൊരു…

Posted by Suresh Gopi on Wednesday, May 5, 2021

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്‌ഥാനാർഥിയായി മൽസരിച്ച സുരേഷ് ഗോപി ത്രികോണ മൽസരത്തിൽ പരാജയപ്പെട്ടിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ലീഡ് നേടിയ ശേഷമാണ് അദ്ദേഹം മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടത്. എൽഡിഎഫിലെ പി ബാലചന്ദ്രനാണ് ഇവിടെ ജയിച്ചത്. 44,263 വോട്ടുകളാണ് പി ബാലചന്ദ്രൻ നേടിയത്. യുഡിഎഫ് നേതാവ് പത്‌മജ വേണുഗോപാലിന് 43,317 വോട്ടുകളും സുരേഷ് ഗോപിക്ക് 40,457 വോട്ടുകളുമാണ് ലഭിച്ചത്.

Read also: പ്രോട്ടോക്കോൾ ലംഘിച്ച് സിഎസ്‌ഐ വൈദികരുടെ ധ്യാനം; പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE