ഇടുക്കി: മൂന്നാറിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സിഎസ്‌ഐ വൈദികർ നടത്തിയ ധ്യാനത്തിനെതിരെ പോലീസ് കേസെടുത്തു. സംഘാടകർക്കും പങ്കെടുത്തവർക്കും എതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പടെ കേസില്‍ പ്രതിയാകുമെന്നാണ് വിവരം.
വൈദികർ ധ്യാനം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് നേരത്തെ തന്നെ വ്യക്‌തമായിരുന്നു. ധ്യാനത്തിൽ പങ്കെടുത്തവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്‌തില്ലെന്ന് മൂന്നാർ വില്ലേജ് ഓഫീസർ സബ് കളക്‌ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ധ്യാനത്തില്‍ പങ്കെടുത്ത വൈദികരുടെ പേരുവിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ പ്രതിപ്പട്ടിക പൂര്‍ണമാകൂ. ധ്യാനത്തില്‍ പങ്കെടുത്ത 80ഓളം വൈദികര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി വിശ്വാസികളുടെ പരാതിയില്‍ പറയുന്നുണ്ട്. രണ്ട് പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തു. എന്നാല്‍, പരാതി അടിസ്‌ഥാന രഹിതമാണെന്നും വൈദികര്‍ക്ക് കോവിഡ് പിടിപെട്ടത് പൊതുജനങ്ങള്‍ക്ക് ഇടയില്‍ നിന്നുമാണെന്നാണ് സിഎസ്‌ഐ സഭാ നേതൃത്വത്തിന്റെ വിശദീകരണം.
Also Read: 500 രൂപയുടെ ഓക്‌സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി