വിജയ് എത്തിയത് സൈക്കിളിൽ; വോട്ട് രേഖപ്പെടുത്തി താരങ്ങൾ 

By Trainee Reporter, Malabar News

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. നടൻമാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് നടൻ വിജയ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ധനവില വർധനവിൽ പ്രതിഷേധം പ്രകടിപ്പിച്ച് സൈക്കിളിൽ എത്തിയാണ് വിജയ വോട്ട് ചെയ്‌തത്‌.

ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിന്റെ മകനും ഇത്തവണ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി മൽസരിക്കുന്ന നടൻ ഉദയനിധി സ്‌റ്റാലിനും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതി മയ്യം നേതാവും സ്‌ഥാനാർഥിയുമായ കമൽഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്‌കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്.

കൂടാതെ രജനികാന്ത്, അജിത്, ശാലിനി തുടങ്ങിയ താരങ്ങളും വോട്ട് ചെയ്യാനായി ആദ്യ മണിക്കൂറിൽ തന്നെ എത്തിയിരുന്നു. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്‌റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാൺമിയൂർ സ്‌കൂളിലാണ് അജിതും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.

3,998 സ്‌ഥാനാർഥികളാണ് തമിഴ്‌നാട്ടിൽ ഇന്ന് ജനവിധി തേടുന്നത്. 6 കോടി 28 ലക്ഷം വോട്ടർമാർ ഇന്ന് തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തും.

Read also: വികസന തുടർച്ചക്ക് ജനങ്ങൾ പിന്തുണ നൽകും; കെകെ ശൈലജ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE