നടി അർച്ചന കവിയുടെ ആരോപണം; എസ്‌എച്ച്‌ഒക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ

By Trainee Reporter, Malabar News
C.-H.-Nagaraju-IPS
Ajwa Travels

കൊച്ചി: പോലീസിനെതിരെ നടി അർച്ചന കവി നടത്തിയ ആരോപണത്തിൽ നടപടി ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. നടിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസിനെതിരായ പരാമർശത്തിൽ ഫോർട്ട് കൊച്ചി എസ്‌എച്ച്‌ഒക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷണർ വ്യക്‌തമാക്കി.

ഫോർട്ട് കൊച്ചി എസ്‌എച്ച്‌ഒ ബിജുവിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതായി കണ്ടെത്തി. ഇന്നോ നാളെയോ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെതിരെ നടി അർച്ചന കവിയുടെ ഇൻസ്‌റ്റാഗ്രാം പോസ്‌റ്റിൽ കൊച്ചി പോലീസ് ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ സ്‌ത്രീകൾ മാത്രം യാത്ര ചെയ്‌ത ഓട്ടോ തടഞ്ഞ് കൊച്ചി പോലീസ് മോശമായി പെരുമാറിയെന്നാണ് നടി ഇൻസ്‌റ്റാഗ്രാം വഴി ആരോപിച്ചത്.

ഓട്ടോയിൽ സുഹൃത്തിനും കുടംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഓട്ടോ തടഞ്ഞ് നിർത്തിയ പോലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്‌റ്റിൽ നടി വ്യക്‌തമാക്കിയത്‌. സംഭവത്തിൽ ഔദ്യോഗികമായി പോലീസ് തന്നെ സമീപിച്ചിട്ടില്ലെന്ന് അർച്ചന പറഞ്ഞു.

പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്നും തന്റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തതെന്നും നടി പ്രതികരിച്ചു. കേരളാ പോലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞായിരുന്നു നടിയുടെ ഇൻസ്‌റ്റാഗ്രാം പോസ്‌റ്റ്.

Most Read: കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE