‘പ്രായം നടപടി ഒഴിവാക്കാനുള്ള മറയല്ല’; ദിഷാ രവിയുടെ അറസ്‌റ്റിൽ അമിത് ഷാ

By News Desk, Malabar News
communal riots; Amit Shah in Manipur today; Peace efforts will be made
Ajwa Travels

ഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയുടെ അറസ്‌റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ഡെൽഹി പൊലീസിന് മേൽ രാഷ്‌ട്രീയ സമ്മർദ്ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു.

ലിംഗം, പ്രായം, തൊഴിൽ ഇവയുടെ ഒക്കെ അടിസ്‌ഥാനത്തിൽ ഒരു കുറ്റകൃത്യം തീരുമാനിക്കാൻ ആകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ദിഷയുടെ അറസ്‌റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.

അതേസമയം, ഡെൽഹി പോലീസിനെതിരെ പരിസ്‌ഥിതി പ്രവർത്തക ദിഷ രവി നൽകിയ ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആറിലെ വിവരങ്ങള്‍ ഡെൽഹി പോലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‍സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ചില ഇംഗ്ലീഷ് മാദ്ധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു.

ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്‌റ്റ് ചെയ്‌ത തന്നെ കര്‍ണാടകയില്‍ നിന്ന് ഡെൽഹിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ ദിഷ വ്യക്‌തമാക്കി.

Also Read: രാകേഷ് ടിക്കായത്ത് പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE