അഗ്രഗേറ്റർ ലൈസൻസ്; ഗതാഗത വകുപ്പ് ഉന്നതതല യോഗം ചേരും

By Staff Reporter, Malabar News
malabarnews-AK-SASEENDRAN
AK Saseendran
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രഗേറ്റര്‍ ലൈസന്‍സ് സംവിധാനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ അടിയന്തര ഉന്നതതലയോഗം വിളിച്ചു. ഇതിനൊപ്പം കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ ആലോചിക്കുന്ന ക്രൂ ചേഞ്ച് സംവിധാനത്തെ ക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്‌തേക്കും.

ഡിസംബര്‍ 4ആം തിയതി രാവിലെ 10.30നാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ കൊണ്ടുവന്ന പുതിയ വ്യവസ്‌ഥ പ്രകാരം രാജ്യ വ്യാപകമായി അഗ്രഗേറ്റർ സംവിധാനം നടപ്പിലാക്കുന്നത് സംസ്‌ഥാനത്തിന്‌ ഏത് രീതിയിൽ ബാധിക്കുമെന്ന് യോഗം ചർച്ച ചെയ്യും.

മറ്റു സംസ്‌ഥാനങ്ങൾ ഇത് നടപ്പിലാക്കുന്നത് പൊതുഗതാഗത മേഖലയെ ദോഷകരമായ രീതിയില്‍ ബാധിക്കുമോ തുടങ്ങിയ വിവിധ പ്രായോഗിക വശങ്ങള്‍ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

എറണാകുളം പാലാരിവട്ടത്ത് കഴിഞ്ഞ ദിവസം നടന്ന ബസ് അപകടത്തിന്റെയും വിവിധ കോടതി വിധികളുടെയും പശ്‌ചാത്തലത്തിൽ കൂടിയാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത് എന്ന് മന്ത്രി അറിയിച്ചു. ക്രൂ ചേഞ്ച് സംവിധാനവും ഡ്രൈവര്‍ കം കണ്ടക്‌ടർ നിയമനവും സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യും.

Read Also: ബുറെവി’ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ചയോടെ; നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി, തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE