ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതരമായി തുടരുന്നു

By Staff Reporter, Malabar News
delhi air_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം ഗുരുതരമായി തുടരുന്നതായി സിസ്‌റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്‌റ്റിങ് ആന്‍ഡ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

ഡെല്‍ഹിയിലെ പുസ റോഡ്, എയര്‍പോര്‍ട്ട് റോഡ്, മഥുര റോഡ്, ഡെല്‍ഹി യൂണിവേഴ്‌സിറ്റി റോഡ് എന്നിവിടങ്ങളിലെല്ലാം വായുവിന്റെ ഗുണനിലവാരം ഏറ്റവും താഴ്ന്ന നിലയിലാണ്. നോയിഡയിലും സ്‌ഥിതി മറിച്ചല്ല.

അതേസമയം വായുമലിനീകരണ സാധ്യത കണക്കിലെടുത്ത് ഡെല്‍ഹിയില്‍ ക്രിസ്‌മസ്, പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) ബുധനാഴ്‌ച കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഹരിയാന, രാജസ്‌ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലെയും മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാത്രവുമല്ല ഈ മൂന്ന് സംസ്‌ഥാനങ്ങളിലും ഹോട്ട് മിക്‌സ് പ്‌ളാന്റുകളുടെയും കല്ല് പൊടിക്കുന്ന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം 2021 ജനുവരി 2 വരെ നിര്‍ത്തിവെക്കാനും സിപിസിബി ചെയര്‍മാന്‍ ശിവ് ദാസ് മീന ഉത്തരവിട്ടു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സിപിസിബി ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: വാഗമണ്‍ നിശാപാര്‍ട്ടി; ലഹരി മരുന്ന് എത്തിച്ചതില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE