ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം ഗുരുതരമായി തുടരുന്നു. അന്തരീക്ഷ വായുനിലവാര സൂചികയിൽ 342 ആണ് എയർ ക്വാളിറ്റി ഇൻഡെക്സ്(എക്യുഐ) ഇവിടെ
രേഖപ്പെടുത്തിയതെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിഗ് ആൻഡ് റിസർച്ച് (സഫാർ) സൂചിപ്പിക്കുന്നു.
ഗുരുഗ്രാമിലെയും നോയിഡയിലെയും സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടങ്ങളിൽ എക്യുഐ യഥാക്രമം 305, 385 എന്നിങ്ങനെയാണ്.
അതേസമയം, മുംബൈയിലെ വായുവിന്റെ ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. കൂടാതെ പഞ്ചാബിലെ ചിലയിടങ്ങളിൽ ഇടതൂർന്ന നിലയിൽ മൂടൽമഞ്ഞ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലും കച്ചിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മൂടൽമഞ്ഞ് ഉള്ളതായും റിപ്പോർട്ടുണ്ട്.
Read Also: കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം കീഴടങ്ങലെന്ന് എകെ ആന്റണി