ന്യൂഡെൽഹി: പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ അതിന്റെ അനുബന്ധ സ്‌ഥാപനങ്ങളായ ഇൻഡസ് ടവേഴ്‌സ്, എൻഎക്‌സ്‌ട്രാ, ഭാരതി ഹെക്‌സാകോം എന്നിവയുമായുള്ള ബിസിനസ് ഇടപാടുകളിലൂടെ ഏകദേശം 1.17 ലക്ഷം കോടി രൂപ ചിലവഴിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.
കമ്പനിയിലേക്ക് ഏകദേശം 7500 കോടി രൂപയുടെ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഗൂഗിളിന് ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിനുള്ള അംഗീകാരം തേടുന്നതിനായി ഫെബ്രുവരി 26ന് പ്രത്യേക ഡയറക്‌ടർ ബോർഡ് ചേരുമെന്നും എയർടെൽ അറിയിച്ചു. ഏകദേശം 1.28 ശതമാനം ഓഹരികളാണ് ഗൂഗിൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.
ഭാരതി എയർടെൽ അടുത്ത 4 സാമ്പത്തിക വർഷങ്ങളിൽ ഇൻഡസ് ടവറുമായുള്ള ഇടപാടുകൾക്കായി 17,000 കോടി രൂപ വരെയും, 2025-26 സാമ്പത്തിക വര്ഷത്തിൽ 20,000 കോടി രൂപയും ചിലവഴിക്കുമെന്ന് റഗുലേറ്ററി ഫയലിംഗിൽ വ്യക്‌തമാക്കുന്നു.
Read Also: ‘കടം വാങ്ങിയവരോട് സംസാരിക്കണം’; ബാലചന്ദ്രകുമാറിന്റെ ശബ്‌ദസന്ദേശം പുറത്തുവിട്ട് ദിലീപ്