രണ്ട് സീറ്റുകൾ മാറ്റിവെച്ചിരുന്നു; ഭീം ആര്‍മിയുടെ പിൻമാറ്റത്തിൽ അഖിലേഷ് യാദവ്

By Syndicated , Malabar News
akhilesh

ലഖ്‌നൗ: അഖിലേഷ് യാദവുമായി സഖ്യത്തിന് തയ്യാറല്ലെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഭീം ആര്‍മിക്ക് വേണ്ടി തന്റെ മുന്നണിയില്‍ രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ സഖ്യം പിന്‍വലിക്കുകയുമായിരുന്നു എന്നാണ് അഖിലേഷ് പറയുന്നത്.

‘ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം തിരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു,’ അഖിലേഷ് പറയുന്നു. യുപിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഭീം ആര്‍മിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ കൈകോര്‍ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാലിപ്പോൾ സമാജ്‌വാദി പാര്‍ട്ടിയുമായി തങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സഖ്യവും ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തു വന്നത്. സമാജ്‌വാദി പാർട്ടിയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തങ്ങളെ അപമാനിച്ചെന്നും അതിനാൽ സഖ്യത്തിന് തയ്യാറല്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നു.

അഖിലേഷ് യാദവ് ദളിത് വിഭാഗങ്ങളുടെ പിന്തുണ ആഗ്രഹിക്കുന്നില്ലെന്നും അവരുടെ വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമിടുന്നത് എന്നും ആസാദ് വാര്‍ത്താ സമ്മേളനത്തിലൂടെ കുറ്റപ്പെടുത്തി. സാമൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടം. ഇതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്നും അല്ലെങ്കിൽ സ്വയം പോരാടുമെന്നും ആസാദ് വ്യക്‌തമാക്കി. ഏഴ് ഘട്ടങ്ങളായാണ് യുപിയിൽ തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.

Read also: സിദ്ദു അമൃത്‌സർ ഈസ്‌റ്റിൽ, ചന്നി ചാംകൗര്‍ സാഹിബിൽ; പഞ്ചാബിൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE