ഡെറാഡൂൺ: ഉത്തരാഖണ്ഡ് സംസ്‌ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് താരത്തെ ബ്രാൻഡ് അംബാസിഡറാക്കിയത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി അക്ഷയ് കുമാർ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അംബാസിഡർ ആകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന താരം സ്വീകരിക്കുകയായിരുന്നു.
ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രിയുമായി താരം കൂടിക്കാഴ്‌ച നടത്തിയത്. വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് അക്ഷയ് ധാമിക്ക് ആശംസകളും നേർന്നു.
यह हम सभी प्रदेशवासियों के लिए गौरव का क्षण है कि देवभूमि उत्तराखण्ड ने @akshaykumar जी को भी अपनी नैसर्गिक सुंदरता से एक ही पल में मोह लिया।
जय देवभूमि जय उत्तराखण्ड#mussoorie #Uttarakhand pic.twitter.com/bFXrVHqyDb
— Pushkar Singh Dhami (@pushkardhami) February 7, 2022
സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തുകയാണ് ധാമി. അതേസമയം, അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കളുടെ അന്താരാഷ്‍ട്ര ആത്‌മീയ തലസ്‌ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് ഡെൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം, ടൂറിസത്തിന് വിപുലമായ ഉത്തേജനം നൽകുമെന്നും കെജ്‌രിവാൾ ഹരിദ്വാറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് നടക്കുക. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.
Most Read: ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്; കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് മോദി