രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍; ഉല്‍ഘാടനം നാളെ

By Staff Reporter, Malabar News
kerala image_malabar news
(Image Courtesy: The Hindu)
Ajwa Travels

ആലപ്പുഴ: സംസ്‌ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാക്‌സിയുടെ ഉല്‍ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍ യഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെനാളത്തെ യാത്രാദുരിതത്തിന് പരിഹാരമാവുകയാണ്. വ്യാഴാഴ്‌ച രാവിലെ 11.30നാണ് ഉല്‍ഘാടനം.

ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രാബല്യത്തില്‍ വരുന്ന ഈ സംവിധാനം ജലഗതാഗതത്തിന് ഏറ്റവും കൂടുതല്‍ സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണെന്ന് സംസ്‌ഥാന ഡയറക്റ്റര്‍ ഷാജി വി നായര്‍ പറഞ്ഞു. കാറ്റാമറൈന്‍ രീതിയില്‍ 70 ലക്ഷത്തോളം രൂപ ചെലവിട്ടാണ് കൊച്ചി ആസ്‌ഥാനമായുള്ള നവ്ഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വാട്ടര്‍ ടാക്‌സിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ന്യായമായ നിരക്കില്‍ വാട്ടര്‍ ടാക്‌സിയുടെ സേവനം ഉപയോഗിക്കാന്‍ കഴിയും. ഒരേ സമയം പത്ത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ ബോട്ട് മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്നതാണ്. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകും ഈ സംവിധാനം.

Malabar News: പൊന്നാനിയിലും വരുന്നു തൂക്കുപാലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE