പാലക്കാട്: പട്ടാമ്പിയിൽ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാഷും പിടികൂടിയത്. പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
വാടാനാംകുറിശ്ശിയിൽ നടത്തിയ വാഹന പരിശോധനക്കിടെ നിർത്താതെ പോയ സ്‌കൂട്ടർ പിന്തുടർന്നാണ് 10 ലിറ്റർ ചാരായം എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഓങ്ങല്ലൂർ വളയത്ത്പടി വീട്ടിൽ രാജൻ, പുത്തൻപുരയിൽ വീട്ടിൽ രൂപേഷ് എന്നിവരെ അറസ്‌റ്റ് ചെയ്‌തു. ചാരായം കടത്തിയ സ്‌കൂട്ടറും കസ്‌റ്റഡിയിലെടുത്തു.
ഓങ്ങല്ലൂർ കൊണ്ടൂർക്കരയിൽ നടത്തിയ റെയ്‌ഡിലാണ് കളത്തിൽപടിയിലെ തോട്ടിൽ നിന്നും 580 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തത്. എന്നാൽ ഉടമ ആരാണെന്ന് കണ്ടെത്താനായില്ല.
ഇൻസ്‌പെക്‌ടർ ഹരീഷ് പിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡുകളിൽ പ്രിവന്റീവ് ഓഫീസർ വസന്തകുമാർ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആരിഫ്, രാജേഷ്, അജീഷ് ജെ, സുജിത്, റായി, വിവേക് എന്നിവർ പങ്കെടുത്തു. ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ ബാറും വിദേശ മദ്യ ശാലകളും അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ എക്‌സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Malabar News: മഞ്ചേശ്വരത്ത് 450 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്‌റ്റിൽ