ജനുവരി 4 മുതല്‍ സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കും

By Team Member, Malabar News
Malabarnews_school reopen
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോളേജുകള്‍ ജനുവരി 4മുതല്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.

ജനുവരി മുതല്‍ ക്‌ളാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതോടെ ഡിസംബര്‍ 28 മുതല്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കോളേജുകളില്‍ ഹാജരാകണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്‌തമാക്കി. രാവിലെ എട്ടര മുതല്‍ വൈകുന്നേരം അഞ്ചര വരെയായിരിക്കും പ്രവര്‍ത്തനസമയം. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് പരമാവധി 5 മണിക്കൂര്‍ വരെ ക്‌ളാസുകള്‍ എടുക്കാം. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള ക്ളാസുകള്‍ 2 ഷിഫ്റ്റുകളാക്കി അധ്യയനം ക്രമീകരിക്കാമെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശനിയാഴ്‌ചയും പ്രവൃത്തി ദിവസമായിരിക്കും. 50 ശതമാനം വിദ്യാര്‍ഥികളുമായി വേണം ഓരോ ക്ളാസുകളും പ്രവര്‍ത്തിക്കാന്‍. കൂടാതെ കോളേജുകളില്‍ ബിരുദ ക്‌ളാസുകളിലെ 5, 6 സെമസ്‌റ്ററുകളും, മുഴുവന്‍ പിജി ക്‌ളാസുകളും ജനുവരി 4 മുതല്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ ഗവേഷണ വിദ്യാര്‍ഥികള്‍ക്കും കോളേജുകളില്‍ എത്താമെന്ന് ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.

Read also : തൽസമയ ഓൺലൈൻ വായ്‌പ; കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE