നാളെ മുതൽ ബാങ്ക് പണിമുടക്ക്

By Trainee Reporter, Malabar News
State into financial crisis; Center cuts loan limit for kerala
Representational Image
Ajwa Travels

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കും. ഒൻപത് യൂണിയനുകളുടെ സംയുക്‌ത വേദിയുടെ ആഭിമുഖ്യത്തിൽ പൊതുമേഖലാ-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കും.

ഐഡിബിഐ ബാങ്കടക്കം 3 പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം, എൽഐസി ഓഹരി വിറ്റഴിക്കൽ, ജനറൽ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽക്കരണം, ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം, നിയന്ത്രണരഹിതമായ വിറ്റഴിക്കൽ നീക്കം തുടങ്ങി കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ പ്രതിലോമപരമായതിനാൽ എതിർക്കപ്പെടണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

Read also: ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം; എസ്‌വൈഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE