അഴിമതിയാരോപണം; ബാർ കൗൺസിലിന് എതിരെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് പരാതി

By Staff Reporter, Malabar News
bar-council-of-kerala
Representational Image
Ajwa Travels

കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ കോംപ്ളക്‌സിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയാരോപിച്ച് നാല് കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത്. ഒരു കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് ഇവര്‍ പരാതി നല്‍കി.

കെട്ടിടത്തിലെ രണ്ട് മുറികള്‍ പുതുക്കിപ്പണിയുകയും മോടി പിടിപ്പിക്കുകയും ചെയ്‌തതില്‍ ഒരു കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. കൊറോണ മൂലം നിരവധി അഭിഭാഷകര്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തിലാണ് ബാര്‍ കൗണ്‍സില്‍ നേതൃത്വം ഫണ്ട് ധൂര്‍ത്തടിക്കുന്നതെന്ന് പരാതിക്കാര്‍ വ്യക്‌തമാക്കി.

നവീകരിച്ച കെട്ടിടത്തിന്റെ ഉൽഘാടനം 31ന് നടക്കാനിരിക്കെയാണ് ഒരു വിഭാഗം കൗണ്‍സില്‍ അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ചടങ്ങില്‍ നിന്നും ചീഫ് ജസ്‌റ്റിസ് വിട്ടുനില്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അഭിഭാഷക ക്ഷേമനിധി ഫണ്ട് തട്ടിപ്പില്‍ വിജിലന്‍സ് കേസും നിലവിലുണ്ട്. കൂടാതെ കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ബാര്‍ കൗണ്‍സിലിലെ ഉന്നതര്‍ക്കെതിരെ വീണ്ടും കോടികളുടെ അഴിമതിയാരോപണം ഉയരുന്നത്.

Read Also: അനധികൃത സ്വത്ത് സമ്പാദനം; ടോമിൻ തച്ചങ്കരിക്ക് എതിരെ തുടരന്വേഷണത്തിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE