വീട്ടിലിരുന്നു ജോലി തുടരാം; ‘വര്‍ക്ക് ഫ്രം ഹോം’ കാലാവധി നീട്ടി ആമസോണ്‍

By Staff Reporter, Malabar News
technology image_malabar news
Ajwa Travels

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ് ആമസോണ്‍. 2021 ജൂണ്‍ 30 വരെയാണ് ആമസോണ്‍ ജീവനക്കാര്‍ക്ക് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ ജീവനക്കാര്‍ക്ക് ജനുവരി എട്ട് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനുളള അനുമതിയായിരുന്നു ആമസോണ്‍ നല്‍കിയിരുന്നത്.

അതേസമയം ആമസോണ്‍ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്നും ആമസോണ്‍ വക്‌താവ് അറിയിച്ചു. വര്‍ക്ക് ഫ്രം ഹോം’ സാധ്യമാവുന്നവര്‍ക്ക് അത് തുടരാമെന്ന് അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ വെയര്‍ഹൗസ് ജീവനക്കാര്‍ക്കും മറ്റ് ദിവസ വേതന ജീവനക്കാര്‍ക്കും ‘വര്‍ക്ക് ഫ്രം ഹോം’ ലഭ്യമല്ലെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

ഓഫിസില്‍ എത്തി ജോലി ചെയ്യുന്നവരുടെ സുരക്ഷക്കാവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആമസോണ്‍ പറഞ്ഞു.

Read Also: നടന്‍ വിജയ് ഉടന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന് പിതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE