നടന്‍ വിജയ് ഉടന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന് പിതാവ്

By News Desk, Malabar News
MalabarNews_vijay
Ajwa Travels

ചെന്നൈ: നടന്‍ വിജയ് ഉടന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന് പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍. ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്‌ട്രീയ പ്രഖ്യാപനം നടത്തും എന്നാല്‍, ഒരു കാരണവശാലും വിജയ് ബി.ജെ.പിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞതായി ‘ഏഷ്യാനെറ്റ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയിയുടെ രാഷ്‌ട്രീയ പ്രവേശനം കഴിഞ്ഞ കുറെ നാളുകളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍, ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേരുകയല്ല സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചായിരിക്കും വിജയിയുടെ രാഷ്‌ട്രീയ പ്രവേശനമെന്നും എസ്.എ.ചന്ദ്രശേഖര്‍ വ്യക്‌തമാക്കി. കഴിഞ്ഞ മൂന്ന് സിനിമകളുടെ ഓഡിയോ ലോഞ്ചിലും വിജയ് തന്റെ കൃത്യമായ രാഷ്‌ട്രീയം മുന്നോട്ട് വെച്ചിരുന്നു. ‘മുഖ്യമന്ത്രിയായാല്‍ ആ സ്‌ഥാനത്തിരുന്ന് അഭിനയം നടത്തില്ല. എന്റെ ജോലി സത്യസന്ധമായി ചെയ്യും’ എന്നായിരുന്നു ഒരു വേദിയില്‍ വിജയ് തുറന്നടിച്ചത്.

Also Read: അഭിനയം മാത്രമല്ല ഇനി നിര്‍മാണവും; പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ച് മംമ്ത

നേരത്തെ ദക്ഷിണേന്ത്യന്‍ സിനിമാ താരവും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ വിജയിയും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് നേരത്തെ വിജയിയുടെ പിതാവ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE