ധർമ്മടത്ത് ആംബുലൻസ് ട്രാൻസ്‌ഫോമറിൽ ഇടിച്ച് അപകടം

By Syndicated , Malabar News
ambulance-accident
Ajwa Travels

തലശ്ശേരി: കണ്ണൂർ ധര്‍മ്മടത്ത് ആംബുലൻസ് നിയന്ത്രണംവിട്ട് ട്രാൻസ്‌ഫോമറിലിടിച്ചു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിൽ മരിച്ചയാളുടെ മൃതദേഹവുമായി മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. വാഹനമിടിച്ച ആഘാതത്തിൽ ട്രാൻസ്‌ഫോമറിന്റെ തൂണുകൾ തകർന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. മൃതദേഹം മറ്റൊരു വാഹനത്തില്‍ മഞ്ചേശ്വരത്തേക്ക് കൊണ്ടുപോയി. ധര്‍മ്മടം പോലീസ് സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ നിയന്ത്രിച്ചു.

Read also: സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE