യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് അഞ്‌ജലി അമീർ

By News Bureau, Malabar News

അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടിയും മോഡലുമായ അഞ്‌ജലി അമീർ. അഞ്‌ജലി തന്നെയാണ് വിസ ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് അഞ്‌ജലിയുടെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

ദുബായ് ഇസിഎച്ച് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ സിഇഒ ഇഖ്ബാൽ മാർക്കോണി, ആദിൽ സാദിഖ്, ഫാരിസ് എഫ്‌പിസി, മുഹമ്മദ് റസൽ തുടങ്ങിയവർ പങ്കെടുത്തു. ‌

നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെൻഡര്‍ വനിതയാണ് അഞ്‌ജലി. മമ്മൂട്ടി നായകനായി എത്തിയ ‘പേരൻപ്’ എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്‌ജലി നായികയായി ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സുവര്‍ണപുരുഷന്‍’ എന്ന ചിത്രത്തിലും ‘സൂചിയും നൂലും’ എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെർനാ‍ഡ്’ ആണ് അഞ്‌ജലി അമീറിന്റെ വരാനിരിക്കുന്ന ചിത്രം.

2018ലാണ് 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി യുഎഇ സർക്കാർ ആരംഭിച്ചത്. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‌ചവെച്ച വിദ്യാര്‍ഥികള്‍ക്കും യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്‌ടർമാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.

Most Read: ‘മന്‍സിയയുടെ നൃത്തം ഹിന്ദുക്കളോടുള്ള വെല്ലുവിളി, എല്ലാ അഹിന്ദുക്കളേയും വിലക്കണം’; കോടതിയില്‍ ഹരജി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE