അസഭ്യവുമായി ഓൺലൈൻ ക്‌ളാസിൽ സാമൂഹ്യ വിരുദ്ധർ; പരാതി നൽകി

By Team Member, Malabar News
Online Class
Ajwa Travels

കോഴിക്കോട്: ജില്ലയിൽ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ളാസിൽ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞുകയറ്റം. വ്യാജ ഐഡി സൃഷ്‌ടിച്ച് ക്‌ളാസുകളിൽ നുഴഞ്ഞു കയറുന്ന ഇവർ അസഭ്യം പറയുകയും, ക്‌ളാസ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.

ഓൺലൈൻ ക്‌ളാസ് നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ വ്യാജ ഐഡിയിലൂടെ എത്തുന്ന സാമൂഹ്യ വിരുദ്ധർ വിദ്യാർഥികൾക്ക് മുന്നിൽ അസഭ്യം പറയുന്നത്. തുടർന്ന് അധ്യാപിക ഉടൻ തന്നെ ക്‌ളാസ് അവസാനിപ്പിക്കുയും ചെയ്‌തു.

വ്യാജ ഐഡിയിലൂടെയാണ് ലിങ്കിൽ കയറിയതെന്നും, അതിനാൽ തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും സാമൂഹ്യ വിരുദ്ധർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്. സ്‌കൂൾ അധികൃതർ കൂരാച്ചുണ്ട് പോലീസിനാണ് പരാതി നൽകിയത്. തുടർന്ന് പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.

Read also: നിയമസഭാ കയ്യാങ്കളി കേസ്; കക്ഷി ചേർക്കണമെന്ന് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE