ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു

By News Desk, Malabar News
Anupam Mishra has been appointed as the District Development Commissioner
Anupam Mishra
Ajwa Travels

കോഴിക്കോട്: പുതിയ ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു. ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശിയാണ് ഇദ്ദേഹം. 2018-ൽ ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്നു. കൊല്ലം, ആലപ്പുഴ സബ് കളക്‌ടർ ആയും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

ജില്ലയിലെ പ്രധാന വികസന പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുക, അവലോകനം ചെയ്യുക, വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് പ്രതിമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കുക, ക്രമസമാധാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനെ സഹായിക്കുക, പൊലീസുമായും മറ്റ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായും ഏകോപനം നടത്തുക എന്നിവയാണ് വികസന കമ്മീഷണർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ചുമതലകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE