‘ലക്ഷദ്വീപിന്റെ വികസനമാണ് ലക്ഷ്യം, ദയവ്‌ ചെയ്‌ത്‌ രക്ഷിക്കാനായി വരല്ലേ’; എപി അബ്‌ദുള്ളക്കുട്ടി

By News Desk, Malabar News
malabarnews-ap-abdullakutty
Image Courtesy : The Indian Express
Ajwa Travels

കണ്ണൂര്‍: കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണെന്ന് എപി അബ്‌ദുള്ളക്കുട്ടി. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്‌ഥലമാണത്. നിങ്ങളാരും ദയവ്‌ ചെയ്‌ത്‌ ലക്ഷ്വദീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.

ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥിരാജ് പറയുന്നത് പോഴത്തരമാണെന്നും, അദ്ദേഹം അവിടെ പോയി ഒരു സിനിമയെടുത്തു എന്നല്ലാതെ മറ്റെന്താണ് ചെയ്‌തതെന്നും അബ്‌ദുള്ളക്കുട്ടി ചോദിച്ചു. ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്.

ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപിന്റെ ചുമതലയുള്ള നേതാവുമായ എപി അബ്‌ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു കൊണ്ടുവന്നത്. അതില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേ‌റ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി സാമൂഹിക- സാംസ്‌കാരിക- രാഷ്‌ട്രീയ മേഖലകളിലെ നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ദ്വീപിൽ സമാധാന അന്തരീക്ഷം തിരികെ കൊണ്ടു വരണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.

Must Read: തിരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പ്രതിപക്ഷ നേതാവിനെതിരെ എൻഎസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE