സോഷ്യൽ മീഡിയയിൽ തരംഗമായി നസ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

By News Bureau, Malabar News
Ajwa Travels

പ്രേക്ഷക പ്രിയതാരം നസ്രിയ നസീമിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്‌ത ഗൗണിലാണ് നസ്രിയ ആരാധകരുടെ മനം കവരുന്നത്. നീരജ കോനയാണ് സ്‌റ്റൈല്‍ ചെയ്‌തിരിക്കുന്നത്. അഡ്രിന്‍ സെക്വാരയാണ് ഫോട്ടോഗ്രാഫർ.

ഏറെക്കാലത്തിന് ശേഷമാണ് നസ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവരുന്നത്. തെലുങ്കിൽ താരം ആദ്യമായി അഭിനയിക്കുന്ന ‘അന്തേ സുന്ദരാനികി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിരുന്നു ഫോട്ടോഷൂട്ട്. അതേസമയം ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍, സ്രിന്ദ, പ്രയാഗാ മാര്‍ട്ടിന്‍, അനുപമ പരമേശ്വരന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ആശംസയുമായി എത്തി.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ആണ് ‘അന്തേ സുന്ദരാനികി. ചിത്രം ’ ജൂൺ 10ന് റിലീസ് ചെയ്യും.

Most Read: അരവിന്ദ് സ്വാമിയുടെ ‘കള്ളപാർട്ട്’; സസ്‌പെൻസും ആക്ഷനും നിറച്ച് ടീസറെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE