കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെ റിമാൻഡ് ചെയ്‌തു. ഈ മാസം 9 വരെയാണ് മോൻസനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽ മോൻസൺ മാവുങ്കലിനെ രണ്ട് തവണ കസ്‌റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. ശിൽപിയെ വഞ്ചിച്ച് പണം നൽകാത്തതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോൻസനെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
അതേസമയം, മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശിൽപങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ശിൽപി സുരേഷിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് ഇന്നലെ രാത്രി റെയ്‌ഡ് നടത്തിയത്. സുരേഷ് നിർമിച്ച് നൽകിയ വിശ്വരൂപം ശിൽപം ഉൾപ്പടെയാണ് പിടിച്ചെടുത്തിരിക്കുന്നത്.
Also Read: കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം അടഞ്ഞ അധ്യായം; കാനം രാജേന്ദ്രന്‍