ആർദ്ര കേരളം പുരസ്‌കാരം; ആലംകോട് പഞ്ചായത്ത് ഏറ്റുവാങ്ങി

By Asharaf Panthavoor, Malabar Reporter
  • Follow author on
Ardra Keralam Puraskaram; Alamcode Panchayath Received
ആലംകോട് പഞ്ചായത്ത് അധികൃതർ 'ആർദ്ര കേരളം പുരസ്‌കാരം' ഏറ്റുവാങ്ങുന്നു
Ajwa Travels

മലപ്പുറം: നവകേരള കർമ പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള സർക്കാർ അംഗീകാരമായ ആർദ്ര കേരളം പുരസ്‌കാരം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് ആലംകോട് പഞ്ചായത്ത് ഏറ്റുവാങ്ങി.

സംസ്‌ഥാന തലത്തിൽ നടന്ന മൽസരത്തിൽ, മലബാർ ജില്ലകളിലെ ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡുകളിൽ രണ്ടാം സ്‌ഥാനമാണ് പഞ്ചായത്ത് കരസ്‌ഥമാക്കിയിരുന്നത്. ട്രോഫിയും സർട്ടിഫിക്കറ്റും 3 ലക്ഷംരൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ആലംകോട് പഞ്ചായത്ത് 201819 വർഷത്തിൽ നടത്തിയ ആരോഗ്യ, അനുബന്ധ പദ്ധതികളാണ് അവാർഡിന് അർഹമാകാൻ കാരണമായത്.

പ്രസിഡണ്ട് സെഹീർ, വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ. ജുൽന, മുൻ ഹെൽത്ത് ഇൻസ്‌പെക്‌ടർ പ്രകാശൻ എം എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ മലപ്പുറം ജില്ലാപഞ്ചായത്തിന്റെ കെ. കരുണാകരൻ സ്‌മാരക ഹാളിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു അവാർഡ് വിതരണം നടന്നത്.

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും നടത്തുന്ന മികച്ച ഇടപെടലുകളാണ് അവാർഡിനായി പരിഗണിക്കുന്നത്. ഗ്രാമ, ബ്‌ളോക്, ജില്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും, മുനിസിപ്പൽ കോർപ്പറേഷനുകൾക്കും സംസ്‌ഥാന തല അവാർഡുകളും, ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാതലത്തിലുമാണ് അവാർഡുകൾ നൽകുന്നത്.

Ardra Keralam Puraskaram; Alamcode Panchayath Received

ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്‌റ്റ് വെയർ സംവിധാനത്തിലൂടെ ലഭിക്കുന്ന പദ്ധതി വിവരങ്ങൾ, ആരോഗ്യ സ്‌ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ, ഓൺലൈൻ റിപ്പോർട്ടിംഗ്, ഫീൽഡ്‌തല പരിശോധനകൾ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തിരുന്നത്.

Most Read: ‘സർക്കാരിന് ബുദ്ധിയുണ്ട്’; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സുരേഷ് ഗോപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE