അരിതാ ബാബുവിനെതിരായ പ്രസ്‌താവന: എഎം ആരിഫ് മാപ്പ് പറയണം; ചെന്നിത്തല

By Syndicated , Malabar News
ramesh-chennithala
രമേശ് ചെന്നിത്തല
Ajwa Travels

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി അരിതാ ബാബുവിനെതിരായ എഎം ആരിഫ് എംപിയുടെ പ്രസ്‌താവന പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാൽ സൊസൈറ്റിയിലേക്കല്ല അരിതാ ബാബു മൽസരിക്കുന്നത് എന്ന ആരിഫിന്റെ പരാമർശം വില കുറഞ്ഞതാണ്. അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണിത്. ചെന്നിത്തല പറഞ്ഞു.

കായംകുളം ജനത ഇക്കാര്യത്തിൽ തക്ക മറുപടി നൽകും. എംപിയുടെ പരാമർശം സ്വന്തം സ്‌ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്‌തമായി അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണം എന്നായിരുന്നു ആരിഫിന്റെ പരാമർശം.

എൽഡിഎഫ് സ്‌ഥാനാർഥി പ്രതിഭയുടെ പ്രചരണാർഥം കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് വിവാദ പരാമർശമുണ്ടായത്. പരിഹാസം മണ്ഡലത്തിൽ എൽഡിഎഫിനെതിരെ ആയുധമാക്കി മാറ്റിയിരിക്കുകയാണ് യുഡിഎഫ്.

സ്‌ഥാനാർഥിയുടെ പ്രാരാബ്‌ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരബ്‌ധം ചർച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് പരിപാടിയിൽ ചോദിച്ചു. ആരിഫിന്റെ പ്രസ്‌താവന സൈബറിടങ്ങളിൽ യുഡിഎഫ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വലിയ പ്രതിഷേധമാണ് പ്രസ്‌താവനക്ക് എതിരെ ഉയർന്ന് വരുന്നത്. ആരിഫിന്റെ പ്രസ്‌താവന ഏറെ വേദനിപ്പിച്ചെന്ന് അരിതാ ബാബുവും പ്രതികരിച്ചു.

Read also: ‘പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല’; അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE