വാഹനാപകടം; നിർത്താതെ പോയ കാർ ഡ്രൈവർ അറസ്‌റ്റിൽ

By Team Member, Malabar News
kozhikode arrest
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ അറസ്‌റ്റിൽ. കൊല്ലം സ്വദേശി സുരേഷ് ഭവനിൽ രജ്‌ഞിത്താണ്(28) അറസ്‌റ്റിലായത്. ജില്ലയിൽ ദേശീയപാതക്ക് സമീപം നടക്കാവിൽ കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് കാർ ഡ്രൈവറായ രജ്‌ഞിത്ത് വാഹനം നിർത്താതെ കടന്നു കളഞ്ഞു.

അപകടത്തിൽ ബൈക്ക് യാത്രക്കാരൻ കുറ്റിക്കാട്ടൂർ പേര്യ സ്വദേശി മുഹമ്മദ്  ആദിൽ(19) മരിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി നിർത്താതെ പോയ കാറിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിച്ച് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പോലീസ് പ്രചരിപ്പിച്ചിരുന്നു. അതിന് പിന്നാലെ കോട്ടയം ജില്ലയിലെ പാലായിലെ വർക്ക് ഷോപ്പിൽ നിന്നും കാറിന്റെ പണി പൂർത്തിയാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Read also : ആമസോൺ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE