ആമസോൺ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്

By News Desk, Malabar News

മുംബൈ: ഇ കൊമേഴ്‌സ്‌ സ്‌ഥാപനമായ ആമസോണിലെ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്. ഹൈദരാബാദ്, ബെംഗളൂരു, പുണെ, ഡെൽഹി, ദേശീയ തലസ്‌ഥാന മേഖല എന്നിവിടങ്ങളിലാണ് 24 മണിക്കൂർ സമരം നടക്കുകയെന്നാണ് വിവരം. സമരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ, പഴയ അതേ നിരക്കിലുള്ള വരുമാനം എന്നിവ ഉറപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കഴിഞ്ഞ ആഴ്‌ച പൂനെയിൽ നടന്ന സമരത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സമരം. ആമസോണുമായി ചേർന്ന് പ്രവർത്തിക്കുന്ന 10000 മുതൽ 25000 വരെ ജീവനക്കാർ സമരത്തിലേക്ക് പോകുമെന്നാണ് വിവരം.

ചെറിയ പാക്കേജുകൾക്ക് പത്ത് രൂപയും ടെംപോകളിൽ വിതരണം ചെയ്യുന്ന പാക്കേജുകൾക്ക് 15 രൂപയുമാണ് ആമസോൺ പുതുക്കിയ നിരക്ക്. മുൻപ് ഇത് 35 രൂപയായിരുന്നു. ലോക്ക്ഡൗണിന് മുൻപ് ദിവസം 20000 രൂപ വരെ ഡെലിവറി ജീവനക്കാർക്ക് നേടാനാവുമായിരുന്നു. എന്നാലിത് ഇപ്പോൾ 10000 രൂപയായാണ് മാറിയിരിക്കുന്നത്.

ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്‌ഡ് ഡെലിവറി പാർട്ണേർസാണ് സമരത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ ഈ പ്രധാന നഗരങ്ങളിലെ ഡെലിവറി പാർട്ണേർസുമായി സംസാരിച്ചെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

National News: ആർ‌എസ്‌എസിനെ ഇനി മുതൽ ‘സംഘപരിവാർ’ എന്ന് വിളിക്കില്ല; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE