കരിഞ്ചന്തയിൽ റെംഡെസിവിര്‍ വിൽപന; 24 പേർ അറസ്‌റ്റിൽ

By Syndicated , Malabar News
arrest
Representational Image

ചെന്നൈ: കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ കരിഞ്ചന്തയിൽ വിൽപന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്‌റ്റ് ചെയ്‌തു. അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലയ്‌ക്ക്​ വിൽക്കാൻ ശ്രമം നടത്തുകയും ചെയ്‌തതിനാണ് അറസ്‌റ്റ്‌. അവശ്യമരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്ക് എതിരെ കർശന നടപടി തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാൽ ​ പറഞ്ഞു.

243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 78 കുപ്പികൾ കോവിഡ്​ രോഗികൾക്ക്​ കൈമാറി. ശേഷിക്കുന്ന കുപ്പികൾ മറ്റ് രോഗികളുടെ ചികിൽസയ്‌ക്കായി വിട്ടുകൊടുക്കുമെന്നും പോലീസ്​ പറഞ്ഞു. കരിഞ്ചന്തയിൽ മരുന്ന്​ വിൽക്കാൻ ശ്രമിച്ചതിന് ഇതുവരെ 11 കേസുകളാണ്​ ചെന്നൈ സിറ്റി പരിധിയിൽ മാത്രം രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്​.

Read also: ബംഗാളിൽ ബോംബേറ്; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE