റെംഡെസിവിര്‍ കടത്താന്‍ ശ്രമം; ഐടി ജീവനക്കാരന്‍ പിടിയില്‍

By Staff Reporter, Malabar News
Remdesivir_smuggling
Representational Image
Ajwa Travels

കൃഷ്‌ണഗിരി: റെംഡെസിവിര്‍ കടത്താന്‍ ശ്രമിച്ച ഐടി ജീവനക്കാരൻ അറസ്‌റ്റിൽ. ബെംഗളൂരു സ്വദേശിയായ ആനന്ദ് എന്നയാളാണ് കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് പിടിയിലായത്.

കോവിഡ് രോഗികളുടെ ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവിറിന്റെ ഒൻപത് വയല്‍സാണ് ഇയാള്‍ ബെംഗളൂരുവിലേക്ക് കടത്താന്‍ ശ്രമിച്ചത്. മരുന്ന് ബെംഗളൂരുവില്‍ എത്തിച്ച് ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പോലീസ് പറയുന്നു. 10000 രൂപയ്‌ക്ക് വാങ്ങിയ റെംഡെസിവിര്‍ 15000 രൂപയ്‌ക്ക് വില്‍ക്കാനായിരുന്നു ഇയാളുടെ ഉദ്ദേശ്യം. ഇക്കാര്യം ഇയാള്‍ സമ്മതിച്ചതായും പോലീസ് അറിയിച്ചു.

സിവില്‍ സപ്ളൈ സിഐഡി സംഘമാണ് ഹൊസൂര്‍-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇഎസ്ഐ ആശുപത്രിക്ക് സമീപത്തുനിന്നും പ്രതിയെ പിടികൂടിയത്.

Read Also: സെൻട്രൽ വിസ്‌താ നിർമാണം തടയണം; ഇടപെടില്ലെന്ന് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE