അശോക് ലവാസ രാജിവെച്ചു

By Team Member, Malabar News
Malabarnews_ashok lavasa
അശോക് ലവാസ
Ajwa Travels

ഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവെച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. ഫിലിപ്പൈന്‍സ് ആസ്ഥാനമായുള്ള, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. ഓഗസ്റ്റ് 31നായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള ഇദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തിദിവസം. 2018 ജനുവരി 23നാണ് ഇദ്ദേഹം ഇലക്ഷന്‍ കമ്മീഷണറായി അധികാരമേറ്റെടുത്തത്. കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജൂലൈ 15നാണ് ലവാസയെ എഡിബിയുടെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്തയുടെ കാലാവധി തീരുന്നതിനാലാണ് പുതിയ നിയമനം. ഇലക്ഷന്‍ കമ്മീഷണറായി കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം അവശേഷിക്കെയാണ് ലവാസയുടെ രാജി. സെപ്റ്റംബറില്‍ ഇദ്ദേഹം പുതിയ ചുമതലയേറ്റെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE