ഏഷ്യാ കപ്പ് വീണ്ടും മാറ്റിവെച്ചു

By Trainee Reporter, Malabar News

ഇസ്‌ലാമാബാദ്: ഏഷ്യാ കപ്പ് ടൂർണമെന്റ് വീണ്ടും മാറ്റിവെച്ചു. പാകിസ്‌ഥാനിലാണ് ഈ വർഷത്തെ ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ടൂർണമെന്റ് വേദി ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2022ൽ ടൂർണമെന്റ് നടത്തുമെന്ന് പാകിസ്‌ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പും മാറ്റിച്ചുവെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.

2018ലാണ് അവസാനമായി ഏഷ്യാ കപ്പ് നടന്നത്. ഇന്ത്യയിൽ തീരുമാനിച്ചിരുന്ന ടൂർണമെന്റ് പാകിസ്‌ഥാൻ താരങ്ങളുടെ വിസാ പ്രശ്‌നവുമായി ബന്ധപ്പെട്ട് യുഎഇയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുതവണയും ഇന്ത്യൻ ടീമാണ് ഏഷ്യാ കപ്പിൽ ജേതാക്കളായത്.

ഏഷ്യാ കപ്പിന് രണ്ടാം നിര ടീമിനെ അയക്കാനായിരുന്നു ബിസിസിഐ തീരുമാനം. ഇന്ത്യൻ ടീമിന്റെ തിരക്കിട്ട മൽസരക്രമത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇത്തരമൊരു തീരുമാനം എടുക്കാൻ ബിസിസിഐ തയാറായാകുന്നത്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ളണ്ടിൽ ഇന്ത്യക്ക് 5 ടെസ്‌റ്റ് മൽസരങ്ങൾ അടങ്ങിയ ഒരു പരമ്പര കളിക്കാനുണ്ട്. അതിനുശേഷം ഇന്ത്യയിൽ തന്നെ നടക്കുന്ന ട്വന്റി 20യിലും പങ്കെടുക്കേണ്ടതുണ്ട്. ഇതിനിടെ ഏഷ്യാ കപ്പ് കൂടി കളിക്കുക അസാധ്യമാണ് എന്നാണ് ബിസിസിഐ പറയുന്നത്.

Read also: അമേരിക്കൻ എണ്ണക്ക് പിന്നാലെ ഇന്ത്യ; ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE