എട്ടാം ക്‌ളാസുകാരിക്ക് നേരെ അതിക്രമം; പ്രായപൂർത്തിയാകാത്ത രണ്ടുപേർക്കെതിരെ പരാതി

By News Desk, Malabar News
rape case
Representational Image
Ajwa Travels

കൊല്ലം: മുഖത്തലയില്‍ എട്ടാം ക്‌ളാസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ വീട്ടില്‍ കടന്നുകയറി ആക്രമിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 15നാണ് സംഭവം നടന്നത്. അയല്‍വാസികളായ 16ഉം 17ഉം വയസുകാരാണ് 13കാരിയോട് അതിക്രമം കാട്ടിയത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം എത്തിയ ഇരുവരും കുട്ടിയോട് വെള്ളം ആവശ്യപ്പെടുകയും പെൺകുട്ടി അകത്തേക്ക് പോയ സമയം വീടിനുള്ളിൽ കയറി ബലപ്രയോഗം നടത്തുകയുമായിരുന്നു.

ഇരുവരെയും തള്ളിമാറ്റി പെൺകുട്ടി പുറത്തേക്കോടി രക്ഷപ്പെട്ടു. അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി വിവരം അവരെ ധരിപ്പിച്ചു. അവര്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും അറിയിക്കുകയായിരുന്നു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അന്നുതന്നെ കൊട്ടിയം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ഒരു തുടർ നടപടിയും ഉണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് മാനസികമായി ഏറെ തകര്‍ന്ന കുട്ടിയെ കഴിഞ്ഞ ദിവസം അക്രമികളിലൊരാളുടെ ബന്ധു ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.

Most Read: വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; മനുഷ്യാവകാശ ലംഘനം, പ്രതികൾക്ക് ജാമ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE