ജനമനസ് ആർക്കൊപ്പമെന്ന് ഇന്നറിയാം; ജില്ലയിൽ 14 കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ

By News Desk, Malabar News
Election result malappuram

മലപ്പുറം: ഒരു മാസത്തോളം നീണ്ടു നിന്ന പിരിമുറുക്കങ്ങൾക്ക് ഇന്ന് അവസാനമാവുകയാണ്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം. ജില്ലയിൽ രാവിലെ 8 മണി മുതൽ 14 കേന്ദ്രങ്ങളിലായി വോട്ടെണ്ണി തുടങ്ങും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക.

ഓരോ മണ്ഡലത്തിലെയും തദ്ദേശ സ്‌ഥാപനങ്ങളുടെ ക്രമത്തിൽ എണ്ണൽ പുരോഗമിക്കും. വോട്ടെടുപ്പ് യന്ത്രങ്ങൾ ബൂത്തുകളുടെ ക്രമത്തിൽ എണ്ണും. ഓരോ മണ്ഡലത്തിലുമുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണുന്ന ക്രമം ഇങ്ങനെ:-

 • നിലമ്പൂർ

വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുക്കൽ, ചുങ്കത്തറ പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ, കരുളായി, അമരമ്പലം.

 • വണ്ടൂർ

മമ്പാട്, തിരുവാലി, വണ്ടൂർ, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂർ, പോരൂർ പഞ്ചായത്തുകൾ.

 • ഏറനാട്

കീഴുപറമ്പ്, ഊർങ്ങാട്ടിരി, ചാലിയാർ, എടവണ്ണ, കാവനൂർ, അരീക്കോട്, കുഴിമണ്ണ.

 • പെരിന്തൽമണ്ണ

മേലാറ്റൂർ, വെട്ടത്തൂർ പഞ്ചായത്തുകൾ, പെരിന്തൽമണ്ണ നഗരസഭ, താഴേക്കോട്, ആലിപ്പറമ്പ്, പുലാമന്തോൾ, ഏലംകുളം പഞ്ചായത്തുകൾ.

 • മങ്കട

കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, കുറുവ, അങ്ങാടിപ്പുറം, മൂർക്കനാട്.

 • മഞ്ചേരി

തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകൾ, മഞ്ചേരി നഗരസഭ, കീഴാറ്റൂർ, എടപ്പറ്റ പഞ്ചായത്തുകൾ.

 • മലപ്പുറം

മൊറയൂർ, പുൽപറ്റ, പൂക്കോട്ടൂർ പഞ്ചായത്തുകൽ, മലപ്പുറം നഗരസഭ, ആനക്കയം, കോഡൂർ പഞ്ചായത്തുകൾ.

 • കൊണ്ടോട്ടി

വാഴയൂർ, വാഴക്കാട്, മുതുവല്ലൂർ, ചീക്കോട്, പുളിക്കൽ, ചെറുകാവ് പഞ്ചായത്തുകൾ, കൊണ്ടോട്ടി നഗരസഭ.

 • വള്ളിക്കുന്ന്

ചേലേമ്പ്ര, പള്ളിക്കൽ, പെരുവള്ളൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, മൂന്നിയൂർ.

 • വേങ്ങര

എആർ നഗർ, കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ പഞ്ചായത്തുകൾ.

 • തിരൂരങ്ങാടി

പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകൾ, നന്നമ്പ്ര, തെന്നല, പെരുമണ്ണക്‌ളാരി, എടരിക്കോട് പഞ്ചായത്തുകൾ.

 • കോട്ടയ്‌ക്കൽ

കോട്ടയ്‌ക്കൽ നഗരസഭ, പൊൻമള, മാറാക്കര, എടയൂർ പഞ്ചായത്തുകൾ, വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്ത്.

 • തിരൂർ

വളവന്നൂർ, കൽപഞ്ചേരി പഞ്ചായത്തുകൾ, തിരൂർ നഗരസഭ, വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട് പഞ്ചായത്തുകൾ.

 • താനൂർ

താനൂർ നഗരസഭ, ഒഴൂർ, പൊന്മുണ്ടം, താനാളൂർ, നിറമരുതൂർ, ചെറിയമുണ്ടം പഞ്ചായത്തുകൾ.

 • തവനൂർ

മംഗലം, തൃപ്രങ്ങോട്, തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, പുറത്തൂർ പഞ്ചായത്തുകൾ.

 • പൊന്നാനി

പൊന്നാനി നഗരസഭ, മാറഞ്ചേരി, ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകൾ.

Also Read: ‘തപാൽ വോട്ടുകള്‍ കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം’; കമ്മീഷന് ചെന്നിത്തലയുടെ കത്ത്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE