പൊതുമേഖല ഊർജ കമ്പനികളുടെ ആസ്‌തി ഉപയോഗിക്കും; 70,000 കോടി സമാഹരിക്കുക ലക്ഷ്യം

By Staff Reporter, Malabar News
public power sector should be used
Representational Image
Ajwa Travels

ന്യൂഡെൽഹി: പൊതുമേഖല സ്‌ഥാപനങ്ങളുടെ ആസ്‌തി ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്ന (അസറ്റ് മോണിറ്റൈസേഷൻ) പദ്ധതിയിലൂടെ 70,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ഊർജ മേഖലയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ധനസമാഹരണം.

പവർഗ്രിഡ്, എൻടിപിസി, ആർഇസി എന്നിവയുടെ ആസ്‌തികളാകും ഇതിനായി പ്രയോജനപ്പെടുത്തുക. വൈദ്യുതി വിതരണ മേഖലയിലെ നിക്ഷേപത്തിന് ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

വരുന്ന അഞ്ച് വർഷം കൊണ്ടായിരിക്കും ഇത്രയും വലിയ തുക സമാഹരിക്കുക. അന്തർസംസ്‌ഥാന വൈദ്യുതി വിതരണം, സബ് ട്രാൻസ്‌മിഷൻ, വിതരണ ശൃംഖലകൾ എന്നീ മേഖലകളിൽ കാര്യമായ നിക്ഷേപം ഇതുവരെയും നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

ഇത് സാങ്കേതിക മുന്നേറ്റത്തിന് തടസമാകുന്നതിനൊപ്പം വിതരണ മേഖലയിലെ വൈദ്യുതി നഷ്‌ടത്തിനും കാരണമാകുന്നതായി വിലയിരുത്തലുണ്ട്. രാജ്യത്തെ ഊർജ വിതരണമേഖലയിൽ നിലവിൽ സർക്കാർ നടത്താൻ തീരുമാനിച്ച പദ്ധതികൾക്ക് പുറമെയായിരിക്കും നിർദിഷ്‌ട നിക്ഷേപം.

Read Also: പ്രതിപക്ഷ ബഹളം; പാർലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE