പോലീസിനെതിരെ കലാപാഹ്വാനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

By Desk Reporter, Malabar News

കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

സോഷ്യൽ മീഡിയയിലൂടെ പോലീസിനെതിരെ കലാപാഹ്വാനം നടത്തിയതിന് Cr.229 /2021 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്‌തമാക്കി പോസ്‌റ്റിട്ടിരിക്കുന്നത്.

പോലീസുകാരുടെ മക്കൾ പുറത്തിറങ്ങുമ്പോൾ അവരെ വണ്ടി കയറ്റി കൊല്ലണമെന്നായിരുന്നു യുവാവിന്റെ കമന്റ്. ഈ കമന്റ് ലൈക്ക് ചെയ്‌തവർക്ക് എതിരെയും നടപടി ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Also Read:  കോവിഡ് വാക്‌സിനേഷന്‍; വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE