പത്തനംതിട്ട: ആറൻമുളയിലെ എൽഡിഎഫ് സ്‌ഥാനാർഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞു.
ആറാട്ടുപുഴയിൽ ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. വാഹനം തടഞ്ഞ ശേഷമാണ് കയ്യേറ്റ ശ്രമം. വീണ ജോർജിനെ അസഭ്യം പറഞ്ഞതായും റിപ്പോർട്ടുണ്ട്.
Also Read: കണ്ണൂരിൽ 60 ശതമാനം പിന്നിട്ട് പോളിംഗ്; മലപ്പുറത്തും മികച്ച പോളിംഗ്