ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെ ബോംബാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
Attack on security personnel
Representational Image
Ajwa Travels

നാരായൺപൂർ: ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ സഞ്ചരിച്ച ബസിന് നേരെ ബോംബാക്രമണം. ചത്തീസ്ഗഡ് നാരായണ്‍പൂര്‍ ജില്ലയിലാണ് ആക്രമണമുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട് ചെയ്‌തു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. നക്‌സല്‍ ആക്രമണമാണ് നടന്നതെന്ന് പോലീസിനെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു.

മാവോയിസ്‌റ്റ് സാന്നിധ്യമുള്ള പ്രദേശത്തെ പ്രത്യേക ദൗത്യം കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് സ്‌ഫോടനം നടന്നതെന്ന് ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവാസ്‌തി അറിയിച്ചു. ഇരുപതിലേറെ പേരാണ് സംഭവ സമയത്ത് ബസിൽ ഉണ്ടായിരുന്നത്.

Read Also: ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജിയുമായി മാതാപിതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE