യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തലനാരിഴക്ക് രക്ഷപെട്ടു

By News Desk, Malabar News
Palakkad Murder Attempt
Ajwa Travels

പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ഭർത്താവ് ബാബുരാജാണ് കൊല്ലാൻ ശ്രമിച്ചത്. ശരീരത്തിൽ പെട്രോൾ ഒഴിച്ചെങ്കിലും യുവതി പെട്ടെന്ന് തന്നെ ഓടിമാറിയതിനാൽ തീ കൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു.

യുവതി ബ്യൂട്ടീഷൻ കോഴ്‌സ്‌ പഠിക്കാനെത്തിയപ്പോഴാണ് സംഭവം. ക്‌ളാസ് റൂമിൽ എത്തിയാണ് ബാബുരാജ് സരിതയെ കൊല്ലാൻ ശ്രമിച്ചത്. സംഭവ സ്‌ഥലത്ത്‌ നിന്ന് രക്ഷപെട്ട ഇയാൾ പിന്നീട് മലമ്പുഴ സ്‌റ്റേഷനിൽ കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Also Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ച് ബിനീഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE