മയക്കുമരുന്ന് കടത്താൻ ശ്രമം; ഒമാനിൽ എട്ട് പേർ അറസ്‌റ്റിൽ

By News Desk, Malabar News
drugs caught
Representational Image

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. നർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസ് കൺട്രോൾ വിഭാഗവും കോസ്‌റ്റ് ഗാർഡ് പോലീസ് കമാൻഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

അറസ്‌റ്റിലായ എല്ലാവരും അനധികൃതമായാണ് രാജ്യത്ത് പ്രവേശിച്ചത്. രണ്ട് മൽസ്യബന്ധന ബോട്ടുകളിലായി ലഹരി മരുന്നുകളുടെ വൻ ശേഖരമാണ് ഇവർ ഒമാനിൽ എത്തിച്ചത്. 80 കിലോ ഗ്രാമിലധികം ക്രിസ്‌റ്റലും 68 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അറസ്‌റ്റിലായവർക്ക് എതിരായ നിയമനടപടികൾ ഇതിനോടകം പൂർത്തീകരിച്ചതായും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

Also Read: ആര്‍എസ്എസിനെ താലിബാനോടുപമിച്ചു; ജാവേദ് അക്‌തർ മാപ്പ് പറയണമെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE