ആര്‍എസ്എസിനെ താലിബാനോടുപമിച്ചു; ജാവേദ് അക്‌തർ മാപ്പ് പറയണമെന്ന് ബിജെപി

By Desk Reporter, Malabar News
BJP against Javed-Akhtar

ന്യൂഡെൽഹി: ആര്‍എസ്എസിനെ താലിബാനോട് ഉപമിച്ച എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ ബിജെപി എംഎല്‍എ. ജാവേദ് അക്‌തർ മാപ്പ് പറയണമെന്ന് മഹാരാഷ്‌ട്ര എംഎൽഎയും ബിജെപി വക്‌താവുമായ രാം കദം ആവശ്യപ്പെട്ടു. മാപ്പ് പറയാതെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എംഎൽഎ പറഞ്ഞു.

ജാവേദ് അക്‌തറിന്റെ പ്രസ്‌താവന പരിഹാസ്യമാണന്ന് മാത്രമല്ല, ലോകത്താകമാനമുള്ള സംഘ് പ്രവര്‍ത്തകരെയും വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തകരെയും അവരുടെ ആശയത്തെ അംഗീകരിക്കുന്ന കോടിക്കണക്കിനാളുകളെയും വേദനിപ്പിക്കുന്നതാണ്. പാവങ്ങളെ സേവിക്കുന്ന പ്രവര്‍ത്തകരെ ജാവേദ് അക്‌തർ അപമാനിച്ചെന്നും രാം കദം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് അക്‌തർ പ്രസ്‌താവന നടത്തിയത്. ഹിന്ദുരാഷ്‌ട്രം വേണമെന്ന് പറയുന്നവരും താലിബാനും ഒരേ മാനസികാവസ്‌ഥയുള്ളവരാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലോകത്തെ എല്ലാ തീവ്രവലതുപക്ഷത്തിനും വേണ്ടത് ഒരേ കാര്യമാണ്. താലിബാന് വേണ്ടത് ഇസ്‌ലാമിക രാഷ്‌ട്രമാണ്. ഹിന്ദുരാഷ്‌ട്രം വേണ്ടവരും ഉണ്ട്. ഇവരുടെല്ലാം മാനസിക നില ഒന്നാണ്. താബിബാനെ പിന്തുണക്കുന്നവരും ആര്‍എസ്എസ്, വിഎച്ച്പി എന്നിവരെ പിന്തുണക്കുന്നവരും ഒരേ മനോഭാവക്കാരാണ്; എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.

Most Read:  കനത്ത സുരക്ഷാ വലയത്തിൽ യുപിയിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE