യുവതിക്ക് നേരെ പീഡന ശ്രമം; ഒരാൾ അറസ്‌റ്റിൽ

By Trainee Reporter, Malabar News
rape attempt in malappuram
Ajwa Travels

എടക്കര: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെയാണ് (55) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മരത്തിൻകടവ് സ്വദേശിനിയായ യുവതിയെയാണ് കഴിഞ്ഞ ദിവസം പ്രതി ആക്രമിച്ചത്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

മുത്തേടം കുറ്റിക്കാടിൽവെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പ്രതി പിന്നിലൂടെ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ യുവതി കുതറി മാറുകയായിരുന്നു. പിന്നീട് ശബ്‌ദം കേട്ടെത്തിയ പ്രദേശവാസികളാണ് യുവതിയെ രക്ഷപെടുത്തിയത്. ഇതിനിടെ പ്രതി ഓടിരക്ഷപെടുകയും ചെയ്‌തു.

പ്രതിക്ക് ക്രിമിനൽ പശ്‌ചാത്തലം ഉണ്ടെന്നും മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എടക്കര സിഐ മഞ്‌ജിത്ത്‌ ലാൽ, എസ്‌ഐ ശിവൻ, സിപിഒമാരായ സുനിൽ, അനീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂർ ഒന്നാം ക്ളാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Most Read: ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ജൂഹി ചൗള; ആര്യൻ നാളെ പുറത്തിറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE