കോട്ടക്കലിൽ ആയുർവേദ ഡോക്‌ടര്‍ ചമഞ്ഞ് മോഷണം; പ്രതി പിടിയിൽ

By Staff Reporter, Malabar News
victim
Ajwa Travels

മലപ്പുറം: കോട്ടക്കലില്‍ ആള്‍മാറാട്ടം നടത്തി മോഷണം പതിവാക്കിയ പ്രതി പിടിയില്‍. ആയുര്‍വേദ ഡോക്‌ടര്‍ ആണെന്ന വ്യാജേന അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലങ്ങളില്‍ മോഷണം പതിവാക്കിയ പ്രതിയെയാണ് കോട്ടക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 35,000 രൂപയും പണവും നഷ്‌ടപ്പെട്ട പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്‌ടര്‍ പിടിയിലാകുന്നത്.

ആരോഗ്യ വകുപ്പില്‍ നിന്നാണെന്നും ഡോക്‌ടര്‍ ആണെന്നും പറഞ്ഞു അന്യസംസ്‌ഥാന തൊഴിലാളികളുമായി ബന്ധം സ്‌ഥാപിക്കുന്ന പ്രതി തൊഴിലാളികള്‍ ഇല്ലാത്ത സമയത്തും അവര്‍ വിശ്രമിക്കുന്ന സമയത്തും മുറിയിലേക്ക് അതിക്രമിച്ച് കയറി മൊബൈല്‍ ഫോണും പണവും അപഹരിക്കുന്നത് പതിവാക്കി.

സംശയം തോന്നിയ അതിഥി തൊഴിലാളികള്‍ റൂമില്‍ ക്യാമറ ഫിറ്റ് ചെയ്‌തതിനെ തുടര്‍ന്ന് പ്രതി ക്യാമറയില്‍ പെടുകയായിരുന്നു. പിന്നീട് കോട്ടക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കോട്ടക്കല്‍ സ്‌മാര്‍ട്ട്‌സിറ്റി പരിസരത്ത് നിന്ന് പിടികൂടി.

പ്രതി കോട്ടക്കലിലും സമീപ പ്രദേശങ്ങളിലും സമാന രീതിയിലുള്ള മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. നിലമ്പൂര്‍, പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷനുകളില്‍ പ്രതിക്ക് സമാനരീതിയിലുള്ള കുറ്റകൃത്യത്തിന് കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Read Also: കോവിഡ് 19 വവ്വാലിൽ നിന്ന്; വാക്‌സിനുകളെ വൈറസ് മറികടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE