പേടിച്ചരണ്ട് നായയുടെ പിന്നിൽ ഒളിച്ച് കുഞ്ഞ്; വീഡിയോ വൈറലാകുന്നു

By Desk Reporter, Malabar News
Dog And child_2020 Sep 10
Ajwa Travels

കുഞ്ഞുങ്ങളെ സംബന്ധിച്ച് പരിചിതമല്ലാത്ത വ്യക്തികളും ശബ്ദങ്ങളും വസ്തുക്കളുമെല്ലാം പേടിപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇത്തരം സന്ദർഭങ്ങളിൽ അമ്മയുടേയോ അച്ഛന്റേയോ അല്ലെങ്കിൽ വീട്ടിലുള്ള മറ്റുള്ളവരുടേയോ അരികിൽ പറ്റിച്ചേർന്നു നിൽക്കുകയാണ് പതിവ്. ഇതുപോലെ പേടിച്ചരണ്ട ഒരു കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ, ഇവിടെ കുഞ്ഞ് പേടിച്ച് ഒളിച്ചത് അമ്മയുടേയോ അച്ഛന്റേയോ പിന്നിലല്ല, വീട്ടിലെ വളർത്തുനായയുടെ അരികിലാണ്.

Read Also: ആ​ഗ്രഹങ്ങളെ തടഞ്ഞു വെക്കരുത്; നൂതന വീൽചെയറുമായി യുവാവ്

വീട്ടിലെ വാക്വം ക്ളീനറിന്റെ ശബ്ദം കേട്ടാണ് കുഞ്ഞ് പേടിച്ചത്. മുറിയിലേക്ക് പോകുന്നതിനിടെ വാക്വം ക്ളീനറിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട കുഞ്ഞ് ഓടിച്ചെന്ന് വളർത്തുനായയെ കെട്ടിപ്പിടിക്കുകയായിരുന്നു. ശബ്ദം നിലച്ചിട്ടും കുഞ്ഞ് നായയെ വിട്ടു മാറാൻ തയ്യാറായില്ല. കുഞ്ഞു വന്നു കെട്ടിപിടിച്ചപ്പോൾ കരുതലെന്നോണം നായ അനങ്ങാതെ നിൽക്കുകയും ചെയ്തു.

‘വെൽകം ടു നേച്ചർ’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം പതിനായിരങ്ങളാണ് വീഡിയോ കണ്ടത്. ലൈക്കുകളും രസകരമായ കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE